ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചതോടെയാണ് ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്തത്. ആകാശിനെതിരെ രണ്ട് കൊലപാതകക്കേസുള്‍പ്പെടെ പതിനാല് കേസുകളും ജിജോ തില്ലങ്കേരിക്കെതിരെ 23 കേസുകളുമാണുളളത്.
ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ല- കെ കെ ശൈലജ
വ്യക്തിയെന്ന നിലയില്‍ ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. ആകാശ് തില്ലങ്കേരി പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. കേഡര്‍മാര്‍ എന്തെങ്കിലും മോശമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ തിരുത്തും
ആകാശ് തില്ലങ്കേരി എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ സിപിഎമ്മിനത് ക്ഷീണമാകും- കെ മുരളീധരന്
ആകാശിനെ അറസ്റ്റ് ചെയ്യാത്തത് പിണറായി വിജയനുള്പ്പെടെയുളള സിപിഎം നേതാക്കളുടെ ഹീനകൃത്യങ്ങള്‍ പുറത്തുവരുമെന്ന ഭയംകൊണ്ടാണെന്ന് കെ മുരളീധരന് നേരത്തെ പറഞ്ഞിരുന്നു
ആകാശ് തില്ലങ്കേരിയെ സിപിഎമ്മിന് ഭയമാണ്- വി ഡി സതീശന്
സിപിഎം ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ അറിയാതെ ഒരു കൊലപാതകവും നടക്കില്ല. പാര്‍ട്ടി ഗ്രാമങ്ങളിലാണ് പ്രതികളെ അവര്‍ ഒളിപ്പിച്ചിരുന്നത്. രാഷ്ട്രീയക്കൊലകള്‍ നടത്താന്‍ സിപിഎമ്മിന് പ്രത്യേക ടീമുണ്ട്.